04:22pm 25/06/2016
കൊച്ചി: ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിത നായരെ തനിക്ക് 2012 മുതല്‍ അറിയാമെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. മന്ത്രിയായിരിക്കെ എറണാകുളം ഗസ്റ്റ്ഹൗസില്‍വെച്ചാണ് സരിതയെ ആദ്യമായി കാണുന്നതെന്നും സോളാര്‍ കമീഷന്‍ മുമ്പാകെ ഗണേഷ് കുമാര്‍ മൊഴി നല്‍കി.
ടീം സോളാര്‍ കമ്പനിയുടെ തൃപ്പൂണിത്തുറയിലെ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിക്കാന്‍ വേണ്ടിയാണ് വന്നത്. എന്നാല്‍, തനിക്ക് അന്ന് ഡേറ്റ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പ്രത്യേക ശിപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തതെന്നും ഗണേഷ് മൊഴി നല്‍കി.
പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ സരിത എഴുതിയ കത്ത് താന്‍ കണ്ടിട്ടില്ല. കത്തിനെ കുറിച്ച് കേട്ടറിവ് മാത്രമാണ് തനിക്കുള്ളതെന്നും ഗണേഷ് കുമാര്‍ സോളാര്‍ കമീഷന്‍ മുമ്പാകെ വ്യക്തമാക്കി.