സര്‍ക്കാരിന് പാസ്മാര്‍ക്ക് നല്‍കി വെള്ളാപ്പള്ളി

09.54 PM 01-09-2016
vellappally_2107
100 ദിവസം തികച്ച പിണറായി സര്‍ക്കാരിന് പാസ്മാര്‍ക്ക് നല്‍കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് പാസ്മാര്‍ക്ക് നല്‍കാം. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്ത് ഓണാഘോഷം നിരോധിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. ഇത് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നതാണ്. ഇക്കാര്യം തുറന്നുപറയാന്‍ തയാറായ ആദ്യ മുഖ്യമന്ത്രിയാണ് പിണറായിയെന്നും വെള്ളാപ്പള്ളി പുകഴ്ത്തി.