സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കടമ നിയമങ്ങള്‍ നടപ്പാക്കലാണെന്നും വ്യാഖ്യാനിക്കുകയല്ലെന്നും ഋഷിരാജ് സിങ്ങ്

05:33 pm 14/8/2016

images (2)
കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ ശരിയായവിധത്തില്‍ നടപ്പാക്കിയാല്‍ മതിയെന്നും കൂടുതല്‍ ചര്‍ച്ചകളോ വ്യാഖ്യാനങ്ങളോ അതുമായി ബന്ധപ്പെട്ട് നടത്തേണ്ട ആവശ്യമില്ലെന്നും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സെറ്റാ ഗാലക്‌സി ചാരിറ്റബിള്‍ ഗ്രസ്റ്റ് സംഘടിപ്പിച്ച ഹോപ് വിദ്യാര്‍ഥികളുടെ സംസ്ഥാനതല ശാക്തീകരണ ക്യാംപില്‍ റോഡപകടങ്ങള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന് കീഴില്‍ താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയിരുന്നപ്പോള്‍ 75 ശതമാനം ഇരുചക്രവാഹന യാത്രക്കാരും ഹെല്‍മറ്റ് ധരിച്ചിരുന്നു. താന്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് ഹെല്‍മറ്റ് ധരിക്കണം, സീറ്റ് ബെല്‍റ്റ് ഇടണമെന്ന് പറയുകയല്ലാതെ അത് നടപ്പാക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തിരുന്നില്ല. താന്‍ ചുമതലയേറ്റ ശേഷം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയും അത് പിന്നീട് ശീലമാക്കുകയും മാത്രമാണ് ചെയ്തത്. ഉദ്യോഗസ്ഥര്‍ വെറും മിഷനറീസ് മാത്രമാണെന്നും ഋഷിരാജ് സിങ്ങ് പറഞ്ഞു