സര്‍ക്കാര്‍ ഫീസിന് പഴയ 500 രൂപ നോട്ട് ഡിസംബര്‍ 15 വരെ

09:27 am 1/12/2016
download (1)
തിരുവനന്തപുരം: നികുതി, ഫീസ്, ചാര്‍ജുകള്‍, പിഴ എന്നീ ഇനങ്ങളില്‍ സര്‍ക്കാറിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും അടയ്ക്കുന്നതിന് പഴയ 500 രൂപ നോട്ടുകള്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കുമെന്ന് ധനസെക്രട്ടറി (റിസോഴ്സസ്) അറിയിച്ചു. വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നിവയും ഡിസംബര്‍ 15 വരെ പഴയ 500 രൂപ നോട്ടുപയോഗിച്ച് ഒടുക്കാം.

സര്‍ക്കാറിന്‍െറയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള സ്കൂളുകളില്‍ അടയ്ക്കേണ്ട ഫീസുകള്‍ ഒരു വിദ്യാര്‍ഥിക്ക് പരമാവധി 2000 രൂപ വരെ എന്ന നിരക്കില്‍ പഴയ 500 രൂപ നോട്ടുപയോഗിച്ച് അടയ്ക്കാം. സര്‍ക്കാര്‍ കോളജുകളിലെ ഫീസുകളും പഴയ 500 രൂപ നോട്ടുപയോഗിച്ച് ഡിസംബര്‍ 15 വരെ അടയ്ക്കാം.