സര്‍ സയ്യദ് ദിനാഘോഷം- കാലിഫോര്‍ണിയായില്‍-ആഗസ്റ്റ് 13ന്

03:30PM 26/7/2016

പി.പി.ചെറിയാന്‍
unnamed
കാലിഫോര്‍ണിയ: നോര്‍തേണ്‍ കാലിഫോര്‍ണിയാ അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി അലുമിനി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സര്‍ സയ്യദ് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 13 ശനിയാഴ്ച വൈകീട്ട് 6 മുതല്‍ ഇന്ത്യ കമ്മ്യൂണിറ്റി സെന്ററില്‍(525 Los Cochte ST) MILPITAS, CA-95035) നടക്കുന്ന കവി സമ്മേളനത്തില്‍ നസീര്‍ ടറേബി(NASEER TURABI) ഇക്ബാല്‍ അഷര്‍(IQbal Ashhar), ഫൈദര്‍ ജലീസി, രക്ഷന്റാ നവീദ്(RAKSHANDA NAVEED), നൗഷ അഡ്രാര്‍ തുടങ്ങിയവരോടൊപ്പം റ്റാഷി സഹീര്‍, അഹ്മര്‍-ഷെഹ് വാര്‍ എന്നിവരും പങ്കെടുക്കും.
പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര്‍ രജിസ്ട്രര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ സര്‍ സയ്യദ് അഹമ്മദ്ഖാന്റെ സ്മരണ സജീവമായി നിലനിര്‍ത്തുന്നതിനും, ഈ പരിപാടിയില്‍ നിന്നും ലഭിക്കുന്ന മിച്ചവിഹിതം ഇന്ത്യയിലെ അര്‍ഹരായ നിര്‍ധന വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനായിനല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും, റജിസ്‌ട്രേഷനും, 550 212 2544 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.