സര്‍ സയ്യദ് ദിനാഘോഷം ഡാലസില്‍ ഓഗസ്റ്റ് 27ന്

12.52 AM 08-08-2016
8e19ce7f-029a-4abb-a161-2247fcafeba5പി. പി. ചെറിയാന്‍

ഡാലസ് : അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗര്‍ അലുമനി അസോസിയേഷന്‍ ഓഫ് ഡാലസ്­ ഫോര്‍ട്ട് വര്‍ത്തിന്റെ ആഭിമുഖ്യത്തില്‍ സര്‍ സയ്യദ് ദിനാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 26ന് വൈകിട്ട് എല്‍ഡറാഡൊ കണ്‍ട്രി ക്ലബില്‍ വെച്ച് നടത്തപ്പെടുന്നു.

ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന മുഷെയ്‌റ (Potery) ജനാബ് നസീര്‍ ടര്‍ബാനി (പാക്കിസ്ഥാന്‍), ജനാബ് ഇക്ബാല്‍ അഷര്‍ (ഇന്ത്യ), ജനാബ് ഇ മുതര്‍മ ഫഹ് മിദ റിയാസ് (പാക്കിസ്ഥാന്‍) ജനാബ് ഷക്കീല്‍ ആസ്മി (ഇന്ത്യ), ജനാബ് ഹൈദര്‍ ഹുസ്‌നയ്ന്‍ ജലിസി (പാക്കിസ്ഥാന്‍) എന്നിവര്‍ പങ്കെടുക്കും.

പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന തുക വിദ്യാഭ്യാസ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

സ്ഥലം: Eldorado Coutnry Club, Coutnry Club Drive, Mckinney, TX75070.

കൂടുതല്‍ വിവരങ്ങള്‍ക്ക് ­ www.aaadfw.com ഫറസ് ഹസന്‍ : 972 757 0802, ഷാഹിദ് മന്‍സൂര്‍ : 734 233 8164