സലിംകുമാറിന്റെ രാജിനാടകം മാധ്യമശ്രദ്ധനേടാന്‍ ഗണേശ്‌

11:00am 7/6/2016

download (1)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയില്‍ നടന്‍ സലിംകുമാര്‍ നടത്തിയ രാജി നാടകം മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവായിരുന്നെന്ന്‌ നടനും എംഎല്‍എ യുമായ ഗണേശ്‌കുമാര്‍. രാജി പ്രഖ്യാപനം നടത്തി നാളുകള്‍ കഴിഞ്ഞിട്ടും ഇതുവരെ അമ്മയ്‌ക്ക് രാജിക്കത്ത്‌ നല്‍കിയിട്ടില്ലാത്ത താരം കഴിഞ്ഞ മാസം അമ്മയില്‍ നിന്നുള്ള ആനുകൂല്യം പറ്റുകയും ചെയ്‌തതായും ആരോപിച്ചു.
സലിംകുമാര്‍ ഇതുവരെ രാജിക്കത്ത്‌ അയച്ചില്ല. അമ്മയുടെ നടന്ന പല കമ്മറ്റിയിലും ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും ഇതുവരെ രാജിക്കത്ത്‌ എന്നെന്ന്‌ നല്‍കിയിട്ടില്ല. ഒരിക്കല്‍ രാജിവെച്ചാല്‍ പിന്നെ പുതിയതായി അംഗത്വം എടുക്കുക മാത്രമാണ്‌ സംഘടനയില്‍ തിരിച്ചുവരാനുള്ള ഏകമാര്‍ഗ്ഗം. മാധ്യമശ്രദ്ധ നേടാനുള്ള താരത്തിന്റെ തന്ത്രമായിരുന്നു ഇതെന്നും അമ്മ വൈസ്‌ പ്രസിഡന്റ്‌ കൂടിയായ ഗണേശന്‍ പറഞ്ഞു.
ഗണേശ്‌കുമാറും, ജഗദീഷും ഭീമന്‍രഘുവും മത്സരിച്ച പത്തനാപുരത്ത്‌ ഗണേശിന്‌ വേണ്ടി പ്രചരണത്തിനായി മോഹന്‍ലാല്‍ എത്തിയതില്‍ പ്രതിഷേധിച്ചാണ്‌ സലിം കുമാര്‍ രാജി പ്രഖ്യാപനം നടത്തിയത്‌. എന്നാല്‍ നാളിതുവരെ ആരുടേയും കയ്യില്‍ സലിംകുമാര്‍ രാജിക്കത്ത്‌ നല്‍കയിട്ടില്ലെന്ന്‌ ഗണേശ്‌കുമാര്‍ പറഞ്ഞു.