സല്‍മാന്‍ ഖാനെതിരെ വഞ്ചനക്കേസ്

09:44am 13/07/2016
download (2)
മുസഫര്‍നഗര്‍: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന്‍, നടി അനുഷ്ക ശര്‍മ, സംവിധായകന്‍ അലി സഫര്‍ അബ്ബാസ് എന്നിവര്‍ക്കെതിരെ മുസഫര്‍നഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വഞ്ചനക്കേസ്. തന്‍െറ ജീവിതകഥ സിനിമയാക്കുന്നതിന് 20 കോടി രൂപ വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാരോപിച്ച് മുസഫര്‍ നഗര്‍ സ്വദേശിയായ സബീര്‍ ബാബ എന്ന മുഹമ്മദ് സബീര്‍ അന്‍സാരിയാണ് കോടതിയെ സമീപിച്ചത്.
സല്‍മാന്‍ഖാന്‍ നായകനായ ‘സുല്‍ത്താന്‍’ കഴിഞ്ഞയാഴ്ചയാണ് റിലീസ് ചെയ്തത്. 2010ല്‍ മുംബൈയില്‍വെച്ച് സബീര്‍ തന്‍െറ കഥ സല്‍മാന്‍ഖാനോട് പറഞ്ഞിരുന്നുവെന്നും അത് സിനിമയാക്കിയാല്‍ പ്രതിഫലമായി 20 കോടി രൂപ നല്‍കാമെന്ന് അപ്പോള്‍ വാഗ്ദാനം ലഭിച്ചിരുന്നുവെന്നും സബീറിന്‍െറ അഭിഭാഷകന്‍ സുധീര്‍കുമാര്‍ ഓജ പറഞ്ഞു. കേസ് പരിഗണിച്ച സി.ജെ.എം കോടതി കേസ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി. കേസില്‍ ജൂലൈ 26ന് കോടതി വാദം കേള്‍ക്കും.