സഹകരണ മന്ത്രി എ സി മൊയ്തീന് സ്വീകരണം നല്‍കി.

09:41am 30/5/2016
04-1459734117-ac-moideen

കൊച്ചി :കുന്നംകുളം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തി സഹകരണ മന്ത്രി എ സി മൊയ്തീന് സ്വീകരണം നല്‍കി. പൊതു സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ സുരേന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് സി കെ സണ്ണി അധ്യക്ഷനായി. വിദ്യാഭ്യാസ അവാര്‍ഡ് മന്ത്രി എ സി മൊയ്തീനും 1001 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം മേയര്‍ സൗമിനി ജെയ്‌നും വിതരണം ചെയ്തു. രോഗികള്‍ക്കുള്ള ധനസഹായ വിതരണം കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബും നിര്‍വഹിച്ചു. സൊസൈറ്റിയുടെ ജീവകാരുണ്യ മാതൃകാ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പുരോഗമന പദ്ധതികളില്‍ എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം മന്ത്രി അഭ്യര്‍ഥിച്ചു. കൗണ്‍സിലര്‍ ദീപക് ജോയി, സൊസൈറ്റി വൈസ്പ്രസിഡന്റ് എ സി രാജന്‍ എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി ജനറല്‍ സെക്രട്ടറി സി കെ അബി സ്വാഗതവും ട്രഷറര്‍ പി പി ഷാജു നന്ദിയും പറഞ്ഞു.