സഹീര്‍ഖാന്‍ ഇന്ത്യന്‍ ബൗളിങ് കോച്ചായേക്കും

11:40 AM 12/07/2016
images
ന്യൂഡല്‍ഹി: മുന്‍ പേസ് ബൗളര്‍ സഹീര്‍ഖാന്‍ ഇന്ത്യന്‍ ടീമിന്‍െറ ബൗളിങ് കോച്ചായേക്കുമെന്ന് റിപ്പോര്‍ട്ട്. സഹീര്‍ഖാന്‍െറ പരിചയസമ്പത്ത് ഇന്ത്യന്‍ ടീമിന് മുതല്‍ കൂട്ടാകുമെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തല്‍. എന്നാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ കോച്ച് അനില്‍ കുംബ്ലെയാണ്​.

ഇന്ത്യന്‍ ടീമിന് പേസ് ബൗളിങ് കോച്ചാവശ്യമാണെന്ന് അനില്‍ കുംബ്ലെ ബി.സി.സി.ഐയോട് അഭിപ്രായപ്പെട്ടിരുന്നു. സഹീര്‍ഖാന്‍ ഇന്ത്യക്ക് വേണ്ടി 92 ടെസ്റ്റ് മല്‍സരങ്ങളില്‍ 311 വിക്കറ്റും 200 ഏകദിനങ്ങളില്‍ 282 വിക്കറ്റും നേടിയിട്ടുണ്ട്. 2015 ഒക്ടോബറിലായിരുന്നു ഇദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.