11:00 AM 09/05/2016
പുനലൂര്‍: കൊല്ലം ജില്ലയില്‍ പുനലൂരിനടുത്ത് നരിക്കല്ലില്‍ സഹോദരന് സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വട്ടമ്മൽ കല്ലുവിള പുത്തൻവീട്ടിൽ മേഴ്സിത് തോമസ്(45) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം സഹോദരന് തോമസ് ഡാനിയേൽ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതര പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. മേഴ്സിയും തോമസും അവിവാഹിതരാണ്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മേഴ്സിക്ക് മാനസിക പ്രശ്നങ്ങളുള്ളതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.