സാംസങ്ങ് ഗ്യാലക്സി എ9 ഇന്ത്യയിലെത്തി

05:00 am 20/9/201 6
images (12)
സാംസങ്ങ് ഗ്യാലക്സി എ9 ഇന്ത്യയിലെത്തി. 32,490 രൂപയാണു വില. ഗൊറില്ല ഗ്ലാസ് 4 ന്‍റെ സംരക്ഷണമുള്ള സ്ക്രീന്‍ ആണ് ഫോണിനുള്ളത്. ഫുൾ എച്ച്ഡിയാണ് സ്ക്രീന്‍. ഉയർന്ന മെമ്മറി ശേഷി, മികച്ച പ്രൊസസർ, മെറ്റൽ ബോഡി തുടങ്ങിയവയാണു ഫോണിന്‍റെ പ്രധാന പ്രത്യേകതകൾ.
ഫോണിന്‍റെ സ്ക്രീൻ ഗ്ലാസും മെറ്റൽ ബോഡിയും ഒന്നിച്ചു ചേർത്തിരിക്കുന്നതു ഗ്യാലക്സി എ9ന് ആഢംബര മുഖം നൽകുന്നു. 5000 എംഎഎച്ച് ബാറ്ററിയാണ് എടുത്തു പറയത്തക്ക മറ്റൊരു സവിശേഷത. 4ജിബി റാമിൽ എത്തുന്ന ഫോണിൽ സ്നാപ്ഡ്രാഗൻ 64ബിറ്റ് ഒക്ടാ-കോർ പ്രൊസസറാണുള്ളത്.
ഇതു ഡ്യുവൽ സിം ഫോണിനും 256 ജിബിവരെ ഉപയോഗിക്കാവുന്ന മൈക്രോ എസ്ഡി കാർഡിനും മികച്ച ഫ്ലെക്സിബിലിറ്റി നൽകുന്നു.‌ 16 മെഗാ പിക്സൽ റിയർ ക്യാമറയും 8 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറയുമുള്ള ഫോൺ ഗോൾഡ്, ബ്ലാക്ക്, വൈറ്റി നിറങ്ങളിൽ ഫോണുകൾ ലഭിക്കും. 26 മുതൽ സ്റ്റോറുകളിൽ വിൽപ്പന ആരംഭിക്കും.
SHARE ON ADD A COMMENT