സാംസങ് ഗാലക്സി 7ന് പിന്നാലെ സാംസങ് ഗാലക്സി ജെ5ഉം തീപിടിക്കുന്നതായി വാര്‍ത്ത.

09:29 AM 09/11/2016
download (1)
പാരിസ്: സാംസങ് ഗാലക്സി 7ന് പിന്നാലെ സാംസങ് ഗാലക്സി ജെ5ഉം തീപിടിക്കുന്നതായി വാര്‍ത്ത. ഫ്രാന്‍സിലെ ലാമ്യാ എന്ന യുവതിയാണ് ഫോണ്‍ തീപിടിച്ചുവെന്ന വാര്‍ത്തയുമായി രംഗത്തത്തെിയത്.

കുഞ്ഞിനോടെപ്പം ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഫോണ്‍ തീപിടിച്ചതെന്ന് യുവതി അസോസിയേറ്റ് പ്രസ്സ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. കുഞ്ഞിന്‍െറ കൈയിലായിരുന്ന ഫോണില്‍നിന്ന് പുക ഉയരുന്നതുകണ്ട് ഫോണ്‍ വലിച്ചെറിയുകയായിരുന്നു.