08:27 am 15/9/2016
ന്യൂയോര്‍ക്ക്: കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓണം ആഘോഷത്തോടനുബന്ധിച്ചു പ്രശസ്ത എഴുത്തുകാരനും, നിരൂപകനുമായ സാംസി കൊടുമണ്ണിനെ നിറഞ്ഞ സദസ്സിന് മുമ്പില്‍ ആദരിച്ചു. കഴിഞ്ഞ 30ല്‍ പരം വര്‍ഷങ്ങള്‍ ആയി അമേരിക്കന്‍ മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ചാണ് അവാര്‍ഡ് നല്‍കിയത്. സാംസി കൊടുമണ്‍ എഴുതിയ ഏറ്റവും പുതിയ പുസ്തകം ‘പ്രവാസികളുടെ ഒന്നാം പുസ്ഥകം’ ചടങ്ങില്‍ അനാച്ഛാദനം ചെയ്തു. കേരള കള്‍ച്ചറല്‍ പ്രസിഡന്റ് ജോര്‍ജ്ജ് മാറാച്ചേരില്‍, സെക്രട്ടറി രേഖ നായര്‍, ട്രഷറര്‍ വര്‍ഗ്ഗീസ് ചുങ്കത്തില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് അവാര്‍ഡ് നല്‍കിയത്. സാംസി കൊടുമണ്‍ നന്ദി പ്രകാശിച്ചു സംസാരിച്ച വേളയില്‍ കൂടുതല്‍ എഴുത്തിനുള്ള പ്രചോദനം ആണ് ഈ അവാര്‍ഡ് എന്ന് അഭിപ്രായപ്പെട്ടു.