സാക്കിര്‍ നായിക്കിന് സഹായം നല്‍കിയ നാല് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍

09.48 AM 02-09-2016
Zakir_0707
ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് സഹായം നല്‍കിയ നാല് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്്‌ലാമിക് പീസ് റിസര്‍ച്ച് ഫൗണേ്്ടഷന് ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് അനധികൃതമായി സഹായം നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.

ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ഭീകരാക്രമണത്തിന് പ്രേരണയായത് സാക്കിറിന്റെ പ്രഭാഷണങ്ങളാണെന്ന ആരോപണമുണ്്ടായിരുന്നു. ഇതേതുടര്‍ന്ന് സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് ബംഗ്ലാദേശില്‍ നിരോധനം ഏര്‍പ്പെടുത്തി.