സാക്കിര്‍ നായിക്ക് യഥാര്‍ഥ മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്ന് മഅദനി

01:15pm 13/7/2016
download

കൊച്ചി: സാക്കിര്‍ നായിക്ക് യഥാര്‍ഥ മനുഷ്യാവകാശ പ്രവര്‍ത്തകനാണെ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. സാക്കിര്‍ നായിക്ക് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് താന്‍ കരുതുന്നില്ലെന്നും മഅ്ദനി പറഞ്ഞു. അതേസമയം, സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ താന്‍ കേട്ടിട്ടില്ലെന്നും മഅദനി വ്യക്തിമാക്കി.

ബാംഗ്ലൂര്‍ സ്‌ഫോടനക്കസുമായി ബന്ധപ്പെട്ട് വിചാരണത്തടവില്‍ കഴിയുന്ന മഅദനി, അമ്മയെ കാണാനായി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കേരളത്തിലെത്തിയിരുന്നു. ജാമ്യ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നതിന് മുമ്പായിരുന്നു മഅദനി സാക്കിര്‍ നായിക്കിനെ കുറിച്ച് പ്രതികരിച്ചത്.