സാക്ഷി മാലിക്കിന്‍റെ പ്രണയം പൂവണിഞ്ഞു

12:00 pm 19/10/2016

Sakshi-Malik-engagement-PTI-380
ദില്ലി: റിയോ ഒളിംപിക്‌സിലെ ഗുസ്തി വെങ്കലമെഡല്‍ വിജയി സാക്ഷി മാലിക്കിന്‍റെ പ്രണയം പൂവണിഞ്ഞു. ഗുസ്തിതാരമായ സുഹൃത്ത് സത്യവര്‍ധ് കാഡിയനുമായുള്ള വിവാഹ നിശ്ചയം ഞായറാഴ്ച നടന്നു. വരന്‍. അര്‍ജുന അവാര്‍ഡ് ജേതാവായ സത്യവാന്‍ പെഹലേവാനിന്‍റെ മകനാണ് സത്യവര്‍ധ്.

സാക്ഷിയെക്കാള്‍ രണ്ടു വയസ്സ് ഇളയതാണ് ഇരുപത്തിരണ്ടുകാരന്‍ സത്യവര്‍ധ്. റോഹ്തകിലെ സാക്ഷിയുടെ വീട്ടില്‍ നടന്ന വിവാഹനിശ്ചയച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കാളികളായത്.
ഗുസ്തി മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനിടെയാണ് സാക്ഷിയും സത്യവര്‍ധും പ്രണയത്തിലായത്. 2010 യൂത്ത് ഒളിംപിക്‌സ് ഗുസ്തിയിലെ വെങ്കലമെഡല്‍ ജേതാവാണ് സത്യവര്‍ധ്.