08/2/2016
ഫ്‌ളോറിഡ: ബ്രോവേഡ് കൗണ്ടി ഡിസ്ട്രിക് 92-ല്‍ നിന്നും ഫ്‌ളോറിഡ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് സ്ഥാനത്തേക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സാജന്‍ കുര്യനെ കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡ എന്‍ഡോഴ്‌സ് ചെയ്യുന്നു.
ഒരു മലയാളി ആദ്യമായി ഈ തസ്തികയിലേക്ക് മത്സരിക്കുന്ന ഈ അവസരത്തില്‍ കക്ഷി-രാഷ്ട്രീയത്തിനതീതമായി എല്ലാ മലയാളി സുഹൃത്തുക്കളുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നു സാജന്‍ കുര്യന്‍ അഭ്യര്‍ത്ഥിക്കുന്നു.
സാജന്‍ കുര്യനെ സപ്പോര്‍ട്ട് ചെയ്യുന്നതിനുവേണ്ടി 2016 ഫെബ്രുവരി ഏഴിന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് സൗത്ത് വെസ്റ്റ് നാഞ്ചസിലുള്ള റോമിയോസ് റെസ്റ്റോറന്റില്‍ വച്ചു കൂടുന്ന സമ്മേളനത്തില്‍ എല്ലാ മലയാളികളും മലയാളി സംഘടനകളും ജാതി മത ഭേദമെന്യേ കക്ഷിരാഷ്ട്രീയത്തിനതീതമായി പങ്കെടുക്കണമെന്ന് സാജന്‍ കുര്യന്‍ അഭ്യര്‍ത്ഥിക്കുന്നു.
അഡ്രസ്: റോമിയോസ് റെസ്റ്റോറന്റ് 6800, സൗത്ത് വെസ്റ്റ് റാഞ്ചസ്റ്റ്, ഫ്‌ളോറിഡ 33331.
രാജന്‍ പാടവത്തില്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.