സാനിയ- ബൊപ്പണ്ണ സഖ്യത്തിന് സെമിയിൽ തോൽവി

09:25 am 14/08/2016
download
റിയോ ഡെ ജനീറോ: ടെന്നിസ് മിക്സഡ് ഡബ്ള്‍സ് സെമിയിൽ ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. അമേരിക്കയുടെ വീനസ് വില്യംസ്- രാജീവ് റാം ടീമാണ് ഇന്ത്യയെ തോൽപിച്ചത്. സ്കോർ 6-2, 2-6, 3-10.

സെമി ജയിച്ചിരുന്നെങ്കിൽ വെള്ളി ഉറപ്പിക്കാമായിരുന്ന സാനിയക്കും ബൊപ്പണ്ണക്കും ഇനി വെങ്കലത്തിനായി ലൂസേഴ്സ് ഫൈനൽ കളിക്കേണ്ടി വരും. ഞായറാഴ്ചയാണ് മത്സരം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടന്‍െറ ലോക രണ്ടാം നമ്പര്‍ താരമായ ആന്‍ഡി മറെയും ഹീതര്‍ വാട്സണെയും തോൽപിച്ചാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തിയത്.