സാനിയ-ബൊപ്പണ്ണ സഖ്യം സെമിയില്‍

08:21 am 13/8/2016

download
റിയോ ഡി ഷാനെയ്‌റോ: റിയോ ഒളിമ്പിക്‌സ് ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷയായ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം മിക്‌സ്ഡ് ഡബിള്‍സില്‍ സെമിയിലെത്തി. ബ്രിട്ടന്റെ ആന്‍ഡിമുറെ-ഹെതര്‍ വാട്‌സണ്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് ഇരുവരും സെമിയില്‍ കടന്നത്. സ്‌കോര്‍: 6-4, 6-4. സെമിയില്‍ ജയിക്കാനായാല്‍ ഇന്ത്യക്കു മെഡല്‍ ഉറപ്പിക്കാം.