സാന്റാ അന്നയില്‍ കാരുണ്യവര്‍ഷ സമാപന ആഘോഷം

11:24 am 18/11/2016

ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍
Newsimg1_39450812
ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ “ജൂബിലി ഇയര്‍ ഓഫ് മേഴ്‌സി’ സമാപന ചടങ്ങുകള്‍ നവംബര്‍ 18,19,20 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിനിര്‍ഭരമായി ആചരിക്കുന്നു.

പൂനെ പേപ്പല്‍ സെമിനാരിയില്‍ നിന്നുള്ള റവ.ഡോ. തോമസ് കരിമുണ്ടയ്ക്കല്‍ എസ്.ജെ വി. കുര്‍ബാന, വചന സന്ദേശം, ആരാധന എന്നിവയ്ക്കു നേതൃത്വം നല്‍കും.

നവംബര്‍ 18-നു വെള്ളിയാഴ്ച വൈകുന്നേരം 7.30-നു വി. കുര്‍ബാന, ആരാധന, വചന സന്ദേശം എന്നിവയും, നവംബര്‍ 19-നു ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ വിശുദ്ധ കുര്‍ബാന, വചന സന്ദേശം, ആരാധന എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 10-നു ദിവ്യബലിയും വചനസന്ദേശവും ഉണ്ട്.

കരുണയുടെ വര്‍ഷ സമാപന പ്രാര്‍ത്ഥനകളില്‍ പങ്കുചേരുവാന്‍ വികാരി ഫാ. ജയിംസ് നിരപ്പേല്‍, ട്രസ്റ്റിമാരായ ബൈജു വിതയത്തിനും, ബിജു ആലുംമൂട്ടിലും എല്ലാവരേയും സ്‌നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.