സാന്റാ അന്നയില്‍ സകല വിശുദ്ധരുടേയും തിരുനാള്‍ ആചരിച്ചു

04:04 pm 6/11/2016

– ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍

Newsimg1_91204441
ലോസ്ആഞ്ചലസ്: സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സകലവിശുദ്ധരുടേയും ഓര്‍മ്മദിനം ആചരിച്ചു.

വികാരി ഫാ. ജയിംസ് നിരപ്പേലിന്റെ കാര്‍മികത്വത്തിലുള്ള വി. കുര്‍ബാനയ്ക്കുശേഷം വിശുദ്ധരുടേയും മാലാഖമാരുടേയും വേഷധാരികളായ കുട്ടികള്‍ ദൈവാലയത്തിലേക്കു കടന്നുവന്നു. ഒമ്പതാം ക്ലാസിലെ കുട്ടികള്‍ യേശുവും ശിഷ്യന്മാരുടേയും വേഷത്തിലാണ് എത്തിയത്.

മതബോധന സ്കൂള്‍ പ്രിന്‍സിപ്പല്‍ നിക്‌സണ്‍ ഫിലിപ്പ്, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ രാജു ഏബ്രഹാം, സാക്രിസ്റ്റിന്‍ ജോവി തുണ്ടിയില്‍, കൈക്കാരന്മാരായ ബൈജു വിതയത്തില്‍, ബിജു ആലുംമൂട്ടില്‍, ബിജി ബാബു എന്നിവരും മറ്റു മതാധ്യാപകരും വിശുദ്ധരുടെ ഓര്‍മ്മദിനാചരണത്തിനു നേതൃത്വം നല്‍കി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.