സാന്‍ജോസിന്റെ ഹൃദയം ജിതേഷില്‍ മിടിച്ചു തുടങ്ങി

11-10-2016 12.13 AM
Live_heart_transplant_760x400കൊച്ചി: അതീവ ഗുരുത ഹൃദ്രോഹം ബാധിച്ച തൃപ്പൂണിത്തുറ സ്വദേശി ജിതേഷിന്റെ ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. മസ്തിഷ്‌ക മരണം സംഭവിച്ച ചങ്ങനാശ്ശേരി സ്വദേശി സാന്‍ജോസ് ജോസഫിന്റെ ഹൃദയമാണ് ജിതേഷില്‍ മാറ്റിവച്ചത്. ഒരാഴ്ചക്ക് ശേഷമേ ജിതേഷ് അപകടനിലതരണം ചെയ്‌തോ എന്നു പറായാന്‍ കഴിയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സാന്‍ജോസിന്റെ ഹൃദയം ജിതേഷില്‍ മിടിച്ചു തുടങ്ങി. ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ജിതേഷിനെ ഐസിയുവിലേക്ക് മാറ്റി. ചില ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ജിതേഷിപ്പോള്‍. കഴിഞ്ഞ 13 ദിവസമായി സെന്‍ട്രിമാഗ് ബൈവാള്‍ എന്ന ഉപകരണം വച്ചായിരുന്നു ജിതേഷിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ചങ്ങനാശേരി മാമ്പഴക്കരി സ്വദേശി സാന്‍ജോസ് ജോസഫിന്റെ ഹൃദയം പൂലര്‍ച്ചെയാണ് കൊച്ചിയിലെ ആശുപത്രിയിലെത്തിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ അഞ്ച് മണിക്കൂര്‍ നീണ്ടു.
സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി വഴിയാണ് ജിതേഷിന് യോജിക്കുന്ന ദാതാവിനെ കണ്ടെത്തിയത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് ജിതേഷ്. സാന്‍ജോസിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും ഇരുവൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും നേത്രപടലം അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലെ നേത്ര ബാങ്കിനും നല്‍കി.