സാമൂഹ്യമേഖലയിലെ പദ്ധതികളിലുള്ള സര്ക്കാര് വിഹിതം കുറയുന്നത് ആശങ്കാജനകം ഹമീദ് അന്‌സാരി

07.00 AM 01-09-2016
href=”http://www.truemaxmedia.com/wp-content/uploads/2016/09/Hamid.jpg”>
വിദ്യാഭ്യാസമുള്‌പ്പെടെ സാമൂഹ്യമേഖലയിലെ സുപ്രധാന പദ്ധതികളിലുള്ള സര്ക്കാര് വിഹിതം കുറയുന്നത് ആശങ്കാജനകമാണെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‌സാരി. പ്രൊഫ.കെ.വി.തോമസ് എം.പി.നേതൃത്വം നല്കുന്ന വിദ്യാധനം സ്‌കോളര്ഷിപ്പ് പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഉദ്ഘാടനം കൊച്ചിയില് നിര്വഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു കുട്ടിക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തികം തടസ്സമാകരുത്. വിദ്യാഭ്യാസത്തിനുള്ള വിഹിതം ഇന്ത്യയില് അപര്യാപതമാണ്. മാതാപിതാക്കളുടെ വരുമാനത്തിലുണ്ടാകുന്ന കുറവ് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാന് സര്ക്കാര് വിഹിതം ഉയര്‌ത്തേണ്ടതുണ്ട്. രാജ്യത്തെ പ്രൈമറി സ്‌കൂള് വിദ്യാര്ത്ഥികളില് 66 ശതമാനവും വിദ്യാഭ്യാസത്തിന് സര്ക്കാര് സ്‌കൂളുകളേയോ എയ്ഡഡ് സ്‌കൂളുകളേയോ ആണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില് വിദ്യാഭ്യാസത്തിനുള്ള സര്ക്കാര് ഫണ്ടില് കുറവ് വരുന്നത് ആശങ്കയുണര്ത്തുന്നു.
വിദ്യാഭ്യാസത്തിനുള്ള സര്ക്കാര് നിക്ഷേപം ഉയര്ത്തുന്നതിനൊപ്പം ഗ്രാമീണമേഖലയിലെ ഉള്‌പ്പെടെയുള്ള മറ്റ് സാമൂഹ്യസുരക്ഷാ പദ്ധതികളിലും ശ്രദ്ധവയ്ക്കണം. ഐ.സി.ഡി.എസ്., സര്വ്വ ശിക്ഷ അഭിയാന്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയ്ക്കുള്ള വിഹിതത്തിലെല്ലാം കഴിഞ്ഞ രണ്ടുവര്ഷമായി കുറവ് വന്നിട്ടുണ്ട്.
വിദ്യാഭ്യാസമേഖലയില് കേരളത്തിന്റെ സംഭാവനകളും ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. വിദ്യാധനം പദ്ധതിയ്ക്ക് നേതൃത്വം നല്കുന്ന പ്രൊഫ.കെ.വി.തോമസ് എം.പി.യെ അദ്ദേഹം അഭിനന്ദിച്ചു. വളരെ വ്യത്യസ്തമായ പദ്ധതിയാണ് വിദ്യാധനം. തുടര്പഠനത്തിന് പ്രോല്‌സാഹനമാകുന്നതിനൊപ്പം സമ്പാദ്യശീലം ഉള്‌പ്പെടെയുള്ളവ പരിശീലിപ്പിക്കാനും ഈ പദ്ധതി സഹായകരമാകുന്നതായി അദ്ദേഹം പറഞ്ഞു.
ഗവര്ണര് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷത വഹിച്ചു. മറ്റ് ജനപ്രതിനിധികള്ക്ക് കൂടി മാതൃകയാക്കാവുന്ന ഒന്നാണ് വിദ്യാധനം പദ്ധതി. ഭാവിയിലേക്കുള്ള മുതല്ക്കൂട്ടാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
എല്ലാ വിഷയങ്ങള്ക്കും എ പ്ലസ് നേടിയ എസ്എസ്എല്‌സി, പ്ലസ്ടു വിദ്യാര്ഥികളായ ആലിസ് റോണിത റോയ്, സാദിഖ്.എ., വിഷ്ണു സഞ്ജീവ്, നൗഷീം സുല്ത്താന എന്നിവര്ക്ക് ഉപരാഷ്ട്രപതി സര്ട്ടിഫിക്കറ്റുകള് വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങിനു ശേഷം സ്‌കോളര്ഷിപ്പ് ലഭിച്ച മുഴുവന് വിദ്യാര്ഥികള്ക്കും സര്ട്ടിഫിക്കറ്റുകള് നല്കി. ഈ വര്ഷം 950 വിദ്യാര്ഥികള്ക്കാണ് സ്‌കോളര്ഷിപ്പ് നല്കുന്നത്. ്
മന്ത്രി കെ. രാജു, എസ്. ശര്മ്മ എംഎല്എ, മേയര് സൗമിനി ജെയിന്, ബിപിസിഎല് എക്‌സിക്യുട്ടീവ് ഡയറക്ടര് പ്രസാദ് പണിക്കര്, സെന്റ് തെരേസാസ് കോളേജ് ഡയറക്ടര് സിസ്റ്റര് വിനീത, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറല് മാനേജര് എസ്. വെങ്കിട്ടരാമന് തുടങ്ങിയവര് പങ്കെടുത്തു. പ്രൊഫ.കെ.വി.തോമസ് സ്വാഗതം പറഞ്ഞു.
സ്‌കോളര്‍ഷിപ്പ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപരാഷ്ട്രപതിയുടെ ചടങ്ങില്‍ പങ്കെടുക്കാനായില്ല. ഓഡിറ്റോറിയത്തിെല സൗകര്യക്കുറവ് കാരണം പലരും പുറത്തുനില്‍ക്കുകയായിരുന്നു. നിശ്ചിത സമയത്ത് എത്തിയിട്ടും സ്ഥലമില്ലെന്ന കാരണം പറഞ്ഞ് കോളേജിന് അകത്തേക്ക് പ്രവേശനം നിഷേധിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇവര്‍ ഉപരാഷ്ട്രപതി മടങ്ങിയശേഷമാണ് എത്തി സ്‌കോളര്‍ഷിപ്പ് സ്വീകരിച്ചത്.