സാവന്റം വിമാനത്താവളം തുറക്കാന്‍ തയാറെടുക്കുന്നു

01-19 AM 01-04-2016
savantam
ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ച ബ്രസല്‍സിലെ സാവന്റം വിമാനത്താവളം തുറക്കാന്‍ അധികൃതര്‍ തയാറെടുക്കുന്നു. അടുത്തദിവസംതന്നെ വിമാനത്താവളം തുറക്കുമെന്നാണ് സൂചന. സാങ്കേതികപരമായി വിമാനത്താവളം തുറക്കാന്‍ സജ്ജമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചുകഴിഞ്ഞു. ചാവേര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് മാര്‍ച്ച് 22നാണ് വിമാനത്താവളം അടച്ചത്. വിമാനത്താവളം തുറക്കുമെങ്കിലും സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
സാവെന്റം വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു.