സാഹിത്യവേദിയുടെ ഇരുനൂറാം സമ്മേളനം നവംബര്‍ നാലിന്

09:28 am 4/11/2016
Newsimg1_86308311
ചിക്കാഗോ: 2016 നവംബര്‍ മാസ സാഹിത്യവേദിയായ ഇരുനൂറാമത് സാഹിത്യവേദി നവംബര്‍ നാലിന് കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, Mount Prospect, IL ) കൂടുന്നതാണ്.

ചിക്കാഗോയിലെ സാഹിത്യ സ്‌നേഹിതരുടെ കൂട്ടായ്മയായ സാഹിത്യവേദി 1994 സെപ്റ്റംബര്‍ മാസത്തിലാണ് ആരംഭിച്ചത്. അന്നു മുതല്‍ അതിശൈത്യമാസങ്ങളായ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങള്‍ ഒഴികെ, മറ്റെല്ലാ മാസങ്ങളിലും ഒന്നാം വെള്ളിയാഴ്ച വൈകുന്നേരം 6.30-നു സാഹിത്യവേദി സമ്മേളിച്ചുകൊണ്ടിരിക്കുന്നു. ഈ നവംബറില്‍ കൂടുന്ന സാഹിത്യവേദി ഇതുവരെ നടന്ന സാഹിത്യവേദികളുടെ ഒരു അനുസ്മരണമായിട്ടാണ് അരങ്ങേറുന്നത്. സാഹിത്യവേദിയില്‍ സാഹിത്യ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളവരും, അധ്യക്ഷത വഹിച്ചിട്ടുള്ളവരും, സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളവരും സന്നിഹിതരാകുന്നതാണ്.

സാഹിത്യവേദിയില്‍ സജീവാംഗങ്ങളായിരിക്കെ നിര്യാതരായവരെ അനുസ്മരിക്കുന്നതാണ്. സാഹിത്യവേദിയില്‍ പങ്കെടുത്തിട്ടുള്ള എല്ലാവരേയും ഇരുനൂറാമത് സാഹിത്യവേദിയിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നു.

199-മത് സാഹിത്യവേദി ഒക്‌ടോബര്‍ ഏഴിന് ഡോ. റോയ് പി. തോമസിന്റെ അധ്യക്ഷതയില്‍ കൂടി., ലക്ഷ്മി നായരുടെ A Lament (ഒരു വിലാപം) എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തെ ആസ്പദമാക്കി ലക്ഷ്മി നായര്‍ പ്രബന്ധം അവതരിപ്പിച്ചു. ഷാജന്‍ ആനിത്തോട്ടത്തിന്റെ നന്ദി പ്രകാശനത്തോടെ രമാ നായര്‍ സ്‌പോണ്‍സര്‍ ചെയ്ത ഒക്‌ടോബര്‍ മാസ സാഹിത്യവേദി സമംഗളം പര്യവസാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ എലക്കാട്ട് (773 282 4955), ഡോ. റോയ് പി. തോമസ് (630 986 0819), രവി രാജ (630 581 9691).

നവംബര്‍ 4, 2016 6.30 പി.എം

Country Inn and Suits, 2200 S. Elmhurst Rd, Mount Prospect 847 290 0909.