സിഐഎസ്എഫ് സംഘം യാത്രക്കാരനെ മർദിച്ചു.

01;18 pm 10/9/2016
images (10)

കൊച്ചി: നെടുമ്പേശരി വിമാനത്താവളത്തിൽ സിഐഎസ്എഫ് സംഘം യാത്രക്കാരനെ മർദിച്ചതായി പരാതി.മസ്ക്കറ്റിലേക്ക് പോകാനെത്തിയ മൂവാറ്റുപുഴ സ്വദേശി ഷൈനാണ് സിഐഎസ്എഫ് സംഘത്തിനെതിരെ പോലീസിൽ പരാതി നൽകിയത്.
ചെക്കിൻ ചെയ്യാൻ വൈകിയതിനാൽ യാത്ര മുടങ്ങിയ കാര്യം ഗേറ്റിൽ നിന്ന സിഐഎസ്എഫ് ജവാൻമാരോട് പറയുന്നതിനിടയിൽ തനിക്ക് മർദനമേറ്റതെന്നാണ് ഷൈനിന്റെ പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് മസ്ക്കറ്റിലേക്ക് പോകാൻ എത്തിയതാണ്. ഗതാഗത കുരുക്ക് കാരണം എയർപോർട്ടിലെത്താൻ വൈകി. ടെർമിനലിലേക്ക് പ്രവശിക്കാൻ നീണ്ട ക്യൂ ഉണ്ടായിരുന്നു. മറ്റു യാത്രക്കാരോട് ഇക്കാര്യം പറഞ്ഞ് സമ്മതം വാങ്ങി ക്യൂവിന്റെ മുന്നിലെത്തിയ തന്നെ സിഐഎസ്എഫ് ജവാന്‍ തടഞ്ഞു.പിന്നിലേക്ക് മാറാനായിരുന്നു നിർദേശം.
ക്യൂ പാലിച്ച് വീണ്ടും എത്തിയെങ്കിലും അപ്പോഴേക്കും ചെക്കിൻ കൗണ്ടർ അടച്ചു. യാത്രയും മുടങ്ങി. ഇക്കാര്യം സിഐഎസ്എഫ് ജവാന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ വാക് തർക്കമായി.സിഐഎസ്എഫ് ജവാൻമാർ സംഘം ചേർന്ന് തന്നെ മർദിക്കുകയായിരുന്നുവെന്ന് ഷൈൻ പരാതിയിൽ പറയുന്നു.
അതേസമയം അക്രമാസക്തനായ നിലയിൽ കണ്ട യാത്രക്കാരനെ മറ്റുളള യാത്രക്കാർക്ക് അസൗകര്യം ഉണ്ടാകാത്ത തരത്തിൽ പിടിച്ചു മാറ്റുക മാത്രമാണ് ഉണ്ടായതെന്നാണ് എയർപോർട്ട് അധികൃതരുടെ വിശദീകരണം. യാത്രമുടങ്ങിയ ഷൈനിന്റെ പരാതിയിൽ പോലീസ് കേസടുത്ത് അന്വേഷണം തുടങ്ങി