സിദ്ദുവിനായി ആം ആദ്മി പാര്‍ട്ടി വലവിരിക്കുന്നു

10.34 PM 27/10/2016
Sidhu_271016
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി പഞ്ചാബില്‍ നവജോത് സിംഗ് സിദ്ദുവിനായി ആം ആദ്മി പാര്‍ട്ടി വലവിരിക്കുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് സിദ്ദുവിനെ വലയിലാക്കാനാണ് എഎപി ശ്രമം. കോണ്‍ഗ്രസ് സിദ്ദുവുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായ വാര്‍ത്തകള്‍ക്കിടെയാണ് എഎപിയുടെ നീക്കം. സുദ്ദുവിന്റെ ആവാസെ പഞ്ചാബ് എന്ന പാര്‍ട്ടിക്ക് അഞ്ചു സീറ്റുകളും എഎപി വാഗ്ദാനം ചെയ്യുന്നു.

117 സീറ്റില്‍ 96 സീറ്റുകള്‍ നേടി അധികാരത്തിലെത്താന്‍ കഴിയുമെന്നാണ് എഎപി കണക്കുകൂട്ടുന്നത്. പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ്. 90 മുതല്‍ 95 സീറ്റുകള്‍ എഎപി നേടുമെന്നാണ് സര്‍വേകള്‍ പറയുന്നത്.