സിനിമാ സൗഹൃദത്തിന്റെ ‘തിളക്കം’ ഫൊക്കാനാ വേദിയില്‍; ഓര്‍മ്മ പുതുക്കി ദിലീപും ജോയ് ചെമ്മാച്ചേലും

11.28 PM 06-07-2016
thilakkam_pic
ജോയിച്ചന്‍ പുതുക്കുളം
ഫൊക്കാനാ ദേശീയ സമ്മേളനം സൗഹൃദത്തിന്റെ കൂടിച്ചേരല്‍ കൂടിയാണ്. അത് എപ്പോഴുഅങ്ങനെ തന്നെ.കണ്ടു മറന്ന മുഖങ്ങള്‍ ഫൊക്കാനയില്‍ ഇല്ല .അത് സെലിബ്രിറ്റി ആയാലും അങ്ങനെ താനാണ്.ഫൊക്കാനയ്‌ക്കൊപ്പം നില്‍ക്കുക ,അപ്പോള്‍ അവിടെ എല്ലാവരും സെലിബ്രിറ്റികള്‍ തന്നെ .ഫൊക്കാനാ കാണാതായ കണ്‍വന്‍ഷന്‍ വേദിയില്‍ അമ്മയുടെ രണ്ടു സാരഥികള്‍ കണ്ടുമുട്ടി .മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദിലീപും അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട കലാകാരനും ,ഫൊക്കാന വൈസ് പ്രസിഡന്റുമായ ജോയ് ചെമ്മാച്ചേലും. ദിലീപും ജോയ്ചമ്മെക്കലും ഒന്നിച്ചു അഭിനയിച്ച ചത്രമാണ് ജയരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റു ചിത്രമായ ‘തിളക്കം’.തിളക്കത്തില്‍ ദിലീപിന്റെ കൂട്ടുകാരനായാണ് ജോയ് ചെമ്മാച്ചേല്‍ അഭിനയിച്ചത് .അന്ന് മുതല്‍ കാത്തു സുക്ഷിക്കുന്ന സൗഹൃദം ഇന്നും ഇരുവരും അതുപോലെ പിന്തുടരുന്നു.

തിളക്കത്തില്‍ ചിത്രത്തിന്റെ ക്‌ളൈമാക്‌സ് രംഗത്താണ് ഇരുവരും ഒന്നിക്കുന്നത്.ചെറുതെങ്കിലും ചിത്രത്തിന്റെ കഥാഗതിയെ നിയന്ത്രിക്കുന്ന വേഷമായിരുന്നു ജോയ് ചെമ്മാച്ചേലിന്റെത്.ആ വര്‍ഷം മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ദിലീപിനെ തേടിയെത്തിയ വേഷമായിരുന്നു തിളക്കത്തിലെ ഉണ്ണി.

ക്രിട്ടിക്‌സ് അവാര്‍ഡ് വേദിയിലും അന്ന് ദിലീപിനൊപ്പം ജോയ് ചെമ്മാച്ചേലിനും അവാര്‍ഡ് ലഭിച്ചിരുന്നു.ജയന്‍ മുളംകാട് സംവിധാനം ചെയ്ത ‘ശാന്തം ഈ സ്‌നേഹതീരം ‘എന്ന ടെലിസിനിമയിലെ അഭിനയത്തിന് സഹ നടനുള്ള ടി വി ക്രിട്ടിക്‌സ് അവാര്‍ഡ് ജോയ് ചെമ്മാച്ചേലിനു ലഭിച്ചിരുന്നു.മികച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടി ആയ ജോയ് ചെമ്മാച്ചേല്‍ ഫൊക്കാനയുടെ മികച്ച സംഘാടകരില്‍ ഒരാളാണ് .ദിലീപും ജോയ് ചെമ്മാച്ചേലും തമ്മിലുള്ള കണ്ടുമുട്ടല്‍ ഫൊക്കാന കണ്‍വന്‍ഷന്‍ വേദിയില്‍ മുന്‍കാല സൗഹൃദത്തിന്റെ നനുത്ത ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി മാറി.