09:50am 24/06/2016
ബെര്‍ലിന്‍: ഹെസ്സെ മേഖലയിലെ വേന്ഹീം തിയറ്റര്‍ കോംപ്ളക്സിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ആയുധധാരിയെ വെടിവെച്ചു കൊന്നു. വൈകീട്ട് മൂന്നോടെ മുഖംമൂടിധാരി ആയുധങ്ങളുമായി കോംപ്ളക്സിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ജര്‍മന്‍ പൊലീസ് അറിയിച്ചു. തിയേറ്ററിലേക്ക് കടക്കും മുമ്പ് ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായും റിപോര്‍ട്ടുണ്ട്. സംഭവത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു.