സിനിമ തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ അന്തരിച്ചു

mani_1

10:30am
3/2/2016

തൃശൂര്‍: പ്രശസ്ത സിനിമ തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ (71) അന്തരിച്ചു. . രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ദേവരാഗം, ആമിന ടെയ് ലേഴ്‌സ്, കഥാനായകന്‍, കൊട്ടാരം വീട്ടിലെ അപ്പുക്കുട്ടന്‍, ഗ്രീറ്റിങ്‌സ്, സര്‍ക്കാര്‍ ദാദ അടക്കം നിരവധി ചിത്രങ്ങളുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. 1989ല്‍ സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ജാതകം എന്ന സിനിമയുടെ കഥ മണി ഷൊര്‍ണൂരിന്റേതായിരുന്നു.

1991ല്‍ സാജന്റെ ആമിന ടെയ് ലേഴ്‌സിന് തിരക്കഥ രചിച്ചു കൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. ജയറാം ചിത്രങ്ങള്‍ക്കായി നിരവധി തിരക്കഥകളാണ് മണിയുടെ തൂലികയില്‍ പിറന്നത്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പൂങ്കുന്നം ശ്മശാനത്തില്‍.