സിനിമ തീയേറ്ററിലെ തര്‍ക്കക്കെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു

01.58 AM 10-10-2016
kathi-kuthu-641e
ചങ്ങനാശേരി: സിനിമ തീയേറ്ററിലെ തര്‍ക്കക്കെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. തൃക്കൊടിത്താനം മുരിങ്ങവന മാത്യുവിന്റെ മനു മാത്യു (33) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30നു പെരുന്ന രണ്ടാം നമ്പര്‍ ബസ് സ്റ്റാന്‍ഡിനു വശത്തിനുള്ള കോണ്‍ഗ്രസ് ഹൗസിനു മുന്നിലായിരുന്നു സംഭവം. കുത്തേറ്റ ഉടനെ ഇതുവഴിയെത്തിയ ആളുകള്‍ മനുവിനെ തിരുവല്ലു പുഷ്്പഗിരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിനിമ തീയേറ്ററിലുണ്ടായ സംഘര്‍ഷതി്െ തുടര്‍ന്നു മനുവും മറ്റു നാലു യുവാക്കളും പെരുന്നേ ബസ് സ്റ്റാന്‍ഡിലേക്കു ഓടിക്കയറുകയും തുടര്‍ന്നു മനുവിനു കുത്തേല്‍ക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു നാലു യുവാക്കളെ കേന്ദ്രീകരിച്ചു പോലീസ് രാത്രി വൈകിയും അന്വേഷണം നടത്തുകയാണ്. ചങ്ങനാശേരി അഭിനയ തീയേറ്ററില്‍ പുലിമുരുകന്‍ സിനിമയുടെ ടിക്കറ്റ് വന്‍ തുകയ്ക്കു കരിഞ്ചന്തയില്‍ വില്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കവും വാഹനം പാര്‍ക്കു ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കവുമാണു പ്രശ്‌നത്തില്‍ കലാശിച്ചതെന്നു പോലീസ കരുതുന്നത്. സംഭവമറിഞ്ഞു ചങ്ങനാശേരി ഡിവൈഎസ്പി വി. അജിത്ത്, സിഐ ബിനു വര്‍ഗീസ്, എസ്‌ഐ സിബി തോമസ്, തൃക്കൊടിത്താനം എസ്‌ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. സംഭവസ്ഥലത്ത് ഏതാനും ബൈക്കുകള്‍ മറിഞ്ഞു കിടപ്പുണ്ടായിരുന്നു.