സിപിഎം കമ്മ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തു വി.എം.സുധീരന്‍

06.09 AM 01-09-2016
19TV_P1_PROMO_SUDHE_955907f
സിപിഎം കമ്മ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ ആക്രമണത്തിന് ആഹ്വാനം ചെയ്തിട്ടും പോലീസ് കേസെടുക്കുന്നില്ല. സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. അണികള്‍ ആഹ്വാനം ഏറ്റെടുത്തുവെന്നതിന് തെളിവാണ് അസ്‌ലം വധമെന്നും അദ്ദേഹം ആരോപിച്ചു.
ഇടതു ഭരണത്തില്‍ കേരളം കുറ്റവാളികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ഒരു ഭാഗത്ത് സിപിഎമ്മും മറുഭാഗത്ത് ബിജെപിയും അക്രമം അഴിച്ചുവിടുകയാണ്. പോലീസ് കൃത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടു. ഇതിന് തെളിവാണ് കൊല്ലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എസ്‌ഐയെ റോഡില്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചതെന്നും വി.എം.സുധീരന്‍ കുറ്റപ്പെടുത്തി.