സിപിഎം പ്രവര്‍ത്തകന്‍ കണ്ണൂരില്‍ കൊല്ലപ്പെട്ടതില്‍ ബി.ജെ.പിയ്‌ക്ക് പങ്കില്ലെന്ന്‌ കുമ്മനം

06:26pm 22/5/2016
images (8)

കണ്ണൂര്‍ : കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടെ ആര്‍എസ്‌എസ്‌ നടത്തിയ ബോംബേറില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്‌. കണ്ണൂരിലെ സിപിഐഎം പ്രവര്‍ത്തകന്റെ മരണത്തില്‍ പങ്കില്ലെന്നും അത്‌ ഒരു അപകടമരണം മാത്രമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ധര്‍മടത്തെ പിണറായി വിജയന്റെ വിജയത്തെ തുടര്‍ന്ന്‌ നടത്തിയ ആഹ്ലാദപ്രകടനത്തിന്‌ നേരെ ആര്‍എസ്‌എസ്‌ നടത്തിയ ബോംബേറിലാണ്‌ സിപിഐഎം പ്രവര്‍ത്തകനായ പിണറായി ചേരിക്കല്‍ സ്വദേശി വി രവീന്ദ്രന്‍ കൊല്ലപ്പെട്ടത്‌. ഇദ്ദേഹത്തിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ച്‌ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ധര്‍മടത്ത്‌ വാഹനത്തില്‍ ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ക്ക്‌ നേരെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നു. ബോംബേറില്‍ പരിക്കേറ്റ്‌ വീണ രവീന്ദ്രനെ ആര്‍എസ്‌എസുകാരുടെ വാഹനം ഇടിച്ചതായും