സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും

09:44 am 19/9/2016
download (1)
ദില്ലി: സി പി ഐ എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനുള്ള രേഖ ഇന്ന് അംഗീകരിക്കും. രേഖയിന്‍മേലുള്ള ചര്‍ച്ച ഇന്നും തുടരും. വിഎസിനെതിരെയുള്ള പരാതി അന്വേഷിക്കുന്ന പി ബി കമ്മീഷന്റെ യോഗം ഈ സി സി യോഗത്തിനിടെ ഉണ്ടാകില്ല. ഇക്കാര്യത്തില്‍ തീരുമാനം നീളുമെന്നാണ് സൂചന. ഫാസിസത്തിനെതിരായ നിലപാട് സ്വീകരിക്കുന്ന കാര്യത്തില്‍ പ്രകാശ് കാരാട്ടിനെതിരെ കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന അംഗം വി എസ് അച്യൂതാനന്ദനാണ് കാരാട്ടിനെതിരെ വിമര്‍ശനം ഉയര്‍ത്തിയതില്‍ പ്രമുഖന്‍.
SHARE ON ADD A COMMENT