സിബിഐ സംഘത്തെ ആക്രമിച്ച അഞ്ചുപേര്‍ കൂടി കീഴടങ്ങി

01.29 AM 16-04-2016
cbi
തമിഴ്‌നാട്ടില്‍ സിബിഐ സംഘത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കൂടി കീഴടങ്ങി. കണ്ണന്‍, പാര്‍ഥസതി, നാഗേന്ദ്രകുമാര്‍, സുബ്രഹ്മണി, നാഗമുത്തു എന്നിവരാണ് വാടിപ്പട്ടി കോടതിയില്‍ കീഴടങ്ങിയത്. ഇവരെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിലെ മുഖ്യപ്രതി അശോക്‌രാജ് ബുധനാഴ്ച ചെന്നൈ കോടതിയില്‍ കീഴടങ്ങിയിരുന്നു. കൂടാതെ, കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ സെന്‍ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്രണ്ടന്റും ഉള്‍പ്പെടുന്നു. ഏപ്രില്‍ എട്ടിന് കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യവേയാണു സെന്‍ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്രണ്ടന്റ് സാമിയും സംഘവും പോലീസിനെ ആക്രമിച്ചത്.