സിറിയയിലെ വ്യോമാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി

11:26am
16/02/2016
download (5)
ഡമാസ്‌കസ്: സിറിയയില്‍ റഷ്യന്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. കഴിഞ്ഞ ദിവസം രണ്ടു സ്‌കൂളുകളിലൂം അഞ്ചു ആശുപത്രികളിലുമായി നടന്ന ആക്രമണത്തിലാണ് കുട്ടികളുള്‍പ്പെടെയുള്ളവര്‍ മരിച്ചത്. അനേകം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അഭയാര്‍ഥികളുടെ ആശ്രയകേന്ദ്രമായ സ്‌കൂളുകളില്‍ നടത്തിയ മിസൈലാക്രമണത്തെ യു.എന്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. നാലു തവണ നടന്ന വ്യോമാക്രമണം ബോധപൂര്‍വമാണെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര നിയമങ്ങള്‍ക്കു നേരെയുള്ള നിര്‍ലജ്ജമായ അതിക്രമം എന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

സംഭവം യുദ്ധക്കുറ്റമായി പരിഗണിക്കണമെന്ന് തുര്‍ക്കിയും ഫ്രാന്‍സൂം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. സിറിയയില്‍ സന്നദ്ധ സേവനം നടത്തുന്ന ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ (എം.എസ്.എഫ്) നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ലക്ഷ്യമിട്ടാണ് ഇദ് ലിബ് പ്രവിശ്യയില്‍ ആക്രമണം നടന്നത്. ഇവിടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.