സിറിയയിലേക്ക് തുര്‍ക്കി 1000 സൈനികരെ അയച്ചു.

09;39 am 3/10/2016
images (1)

ഡമസ്കസ്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലേക്ക് തുര്‍ക്കി 1000 സൈനികരെ അയച്ചു. അതിര്‍ത്തികളില്‍ സുരക്ഷാമേഖല ഒരുക്കാന്‍ വിമത സൈനികരെ സഹായിക്കുന്നതിനാണ് തുര്‍ക്കി പ്രത്യേക സേനയെ അയച്ചത്. പുതിയ നീക്കം യു.എസുമായുള്ള അസ്വാരസ്യം രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ സിറിയയില്‍ ഐ.എസിനെതിരായ പോരാട്ടത്തില്‍ യു.എസിന്‍െറ പ്രധാന സഖ്യചേരിയായ കുര്‍ദ് വിമതരെ തുര്‍ക്കി സേന ആക്രമിച്ചിരുന്നു. കുര്‍ദ് വിമതര്‍ക്കെതിരായ ആക്രമണത്തില്‍നിന്ന് പിന്മാറണമെന്ന യു.എസ് മുന്നറിയിപ്പ് അവഗണിച്ചായിരുന്നു തുര്‍ക്കിയുടെ ആക്രമണം.
അലപ്പോയില്‍ വിമതര്‍ക്കെതിരെ ബശ്ശാര്‍ സൈന്യത്തിന് പിന്തുണ നല്‍കുന്ന റഷ്യയുടെ ഒത്താശയോടെയാണ് തുര്‍ക്കിയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. വിമാനം വെടിവെച്ചിട്ട സംഭവത്തെ തുടര്‍ന്ന് ഉലഞ്ഞ റഷ്യ-അങ്കാറ ബന്ധം ഈയിടെ പുന$സ്ഥാപിച്ചിരുന്നു. റഖായില്‍ ഐ.എസിനെ തുരത്താന്‍ കുര്‍ദ് വിമതരെ കൂട്ടുപിടിക്കുന്ന യു.എസ് സൈനിക ദൗത്യത്തില്‍ പങ്കാളിയാവില്ളെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിരുന്നു.
കുര്‍ദ് വിമതരെ ഒഴിവാക്കിയാല്‍ യു.എസിനൊപ്പം നില്‍ക്കുമെന്നായിരുന്നു ഉര്‍ദുഗാന്‍െറ നയം. എന്നാല്‍, ഉര്‍ദുഗാന്‍െറ വാക്കുകള്‍ വിലക്കെടുക്കാതെ യു.എസ് പോരാട്ടം ശക്തമാക്കുകയായിരുന്നു. യു.എസ് പ്രസിഡന്‍റാവാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനും റഖായില്‍ കുര്‍ദുകളെ പിന്തുണച്ച് രംഗത്തത്തെിയിരുന്നു.
ഐ.എസ് താവളങ്ങളിലൊന്നായ അല്‍ ബാബ് ആക്രമിക്കാനാണ് സൈന്യത്തിന്‍െറ അടുത്ത നീക്കമെന്ന് ഉര്‍ദുഗാന്‍ വെളിപ്പെടുത്തിയപ്പോള്‍ കുര്‍ദ് സേനയുടെ പിന്‍ബലത്തോടെ തന്നെ ലക്ഷ്യംകാണുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ പറഞ്ഞിരുന്നു. മേഖലയില്‍ തുര്‍ക്കി സേനയെ ആവശ്യമില്ളെന്ന ധ്വനിയായിരുന്നു കാര്‍ട്ടറിന്‍െറ വാക്കുകളില്‍ നിറഞ്ഞത്.
നിലവില്‍ സൈനിക അട്ടിമറിയുടെ ആസൂത്രകനെന്നു കരുതുന്ന ഫത്ഹുല്ല ഗുലനെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് യു.എസ്-തുര്‍ക്കി ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. വ്യക്തമായ തെളിവുകള്‍ ലഭിച്ചാലേ ഗുലനെ വിട്ടുനല്‍കൂവെന്നാണ് യു.എസ് വാദം. അതിനിടെ, അലപ്പോയില്‍ വിമതര്‍ക്കെതിരായ അന്തിമപോരാട്ടത്തില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ പശ്ചിമേഷ്യയുടെ ഭൂപടംതന്നെ ഇല്ലാതാകുമെന്ന് യു.എസിന് റഷ്യ മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായ അഞ്ചാം ദിവസവും സുപ്രധാന വിമത താവളങ്ങളില്‍ ബശ്ശാര്‍ സൈന്യത്തെ പിന്തുണച്ച് റഷ്യ ആക്രമണം തുടരുകയാണ്.
ആക്രമണത്തില്‍ മൂന്നു പ്രധാന ആശുപത്രികള്‍ തകര്‍ന്നിരുന്നു. യു.എസുമൊത്തുള്ള വെടിനിര്‍ത്തല്‍ പരാജയപ്പെട്ടതോടെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്.