സിറിയയില്‍ അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണം 30 പേര്‍ കൊല്ലപ്പെട്ടു

03:33pm 6/5/2016

ഡമാസ്‌കസ്: സിറിയയില്‍ അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 30 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇദ് ലിബ് പ്രവിശ്യയിലെ അഭയാര്‍ഥി ക്യാമ്പിന് നേര്‍ക്കാണ് സൈന്യം ആക്രമണം നടത്തിയതെന്ന് ബ്രിട്ടന്‍ ആസ്ഥാനമായ സിറിയന്‍ ഒബ്‌സര്‍ വേറ്ററി കൗണ്‍സില്‍ അറിയിച്ചു.

കൂടുതല്‍ സുരക്ഷ ലഭിക്കാന്‍ സിറിയയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് തുര്‍ക്കി അതിര്‍ത്തിയുടെ സമീപ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചവരെയാണ് ഇപ്പോള്‍ സൈന്യം ആക്രമിച്ചിരിക്കുന്നത്. അലപ്പോ ഉള്‍പ്പെടുന്ന വിമത സ്വാധീന പ്രദേശങ്ങളിലും ആശുപത്രികളിലും ദിവസങ്ങളായി സര്‍ക്കാര്‍ സേന നടത്തുന്ന വ്യോമാക്രമണങ്ങളില്‍ അനേകം സിവിലിയന്‍മാണ് മരണമടഞ്ഞത്.