സിറിയയില്‍ അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്ക് വ്യോമാക്രമണം; 17 പേര്‍ കൊല്ലപ്പെട്ടു

12:30pm 14/7/2016
download (1)

ഡമാസ്‌ക്കസ്: സിറിയയില്‍ അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കുണ്ടായ വ്യോമാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റു. സിറിയയുടെയും ജോര്‍ദാന്റെയും അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കായിരുന്നു വ്യോമാക്രമണം ഉണ്ടായത്.

ആക്രമണം നടത്തിയത് റഷ്യയോ സിറിയന്‍ സര്‍ക്കാരോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ റഷ്യയുടെ യുദ്ധവിമാനങ്ങള്‍ ഈ മേഖലയില്‍ റെയ്ഡ് നടത്തിയിരുന്നതായി റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പിന്തുണ നല്‍കുന്ന വിമത ഗ്രൂപ്പായ അല്‍ ഷാര്‍ഖിയയിലെ അംഗങ്ങളും കുടുംബാംഗങ്ങളും ഈ ക്യാമ്പിലുണ്ടായിരുന്നതാണ് ആക്രമണത്തിനു കാരണമായതെന്ന് പറയുന്നു.