സിറിയയില്‍ വീണ്ടും സര്‍ക്കാര്‍സേന രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്

12.06 PM 07-09-2016
Chemical_Wepone_760x400
സിറിയയിലെ ആലപ്പോയില്‍ വിമതര്‍ക്കു നേരെ സര്‍ക്കാര്‍സേന രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ആലപ്പോയിലെ വിമതരുടെ ശക്തികേന്ദ്രത്തിനു മുകളിലൂടെ പറന്ന ഹെലികോപ്റ്ററുകള്‍ ക്ലോറിന്‍ വാതകം നിറച്ച ബാരല്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ട 80 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചിത്രങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ക്ലോറിന്‍ വാതകം പ്രയോഗിച്ചെന്ന ആരോപണം സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചു. യുദ്ധമുഖത്ത് ക്ലോറിന്‍ ആയുധമായി ഉപയോഗിക്കുന്നത് കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ നിരോധിച്ചിട്ടുണ്ട്.
2014 ലും, 2015ലും സിറിയന്‍ സര്‍ക്കാര്‍ സേന രാസായുധം പ്രയോഗിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. ഇത് ഐക്യരാഷ്ട്ര സഭയുടെ സംഘം അന്വേഷണിത്തിലൂടെ സത്യമാണെന്ന് കണ്ടെത്തിയിരുന്നു. പുതിയ ആക്രമണത്തില്‍ സിറിയയ്ക്ക് പങ്കുണ്ടെങ്കില്‍ സിറിയന്‍ സര്‍ക്കാറിന് മുകളില്‍ അന്താരാഷ്ട്ര സമൂഹം യുദ്ധകുറ്റം.