സിറിയൻ അഭയാർഥി ജർമനിയിൽ ചാവേറായി പൊട്ടിത്തെറിച്ചു

01:41pm 25/07/2016

ബെർലിൻ: സിറിയൻ അഭയാർഥി ജർമനിയിലെ ബാറിൽ ചാവേറായി പൊട്ടിത്തെറിച്ചു. ഇയാൾ മരിച്ചതിന് പുറമെ 12ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലാണ്.

കൃത്യം നടത്തിയയാളുടെ അഭയാർഥി അപേക്ഷ പലതവണ തള്ളിയതിനെ തുടർന്നുണ്ടായ നിരാശയിലാണ് ചാവേറായതെനന് പൊലീസ് പറഞ്ഞു. 27 വയസായ സംഭവത്തെ തുടർന്ന് ബാറിന് മുന്നിലെ ഹാളിൽ നടന്നിരുന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ 2,500ഓളം പേരെ പൊലീസ് ഒഴിപ്പിച്ചു.