സി.എം.എ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 31-ന്

09:40am 08/7/2016

ജിമ്മി കണിയാലി
Newsimg1_68471600
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ എല്ലാവര്‍ഷവും നടത്തുന്ന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 31-നു ഞായറാഴ്ച രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ നടത്തപ്പെടുന്നതാണ്. മൗണ്ട് പ്രോസ്‌പെക്ടസിലുള്ള Recplex Mount Prospect Park District (420 W Dempster St, Mt Prospect) -ല്‍ വച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്.

ഹൈസ്കൂള്‍ വിഭാഗത്തിനും, കോളജ് & യു.പി വിഭാഗത്തിനുമായി പ്രത്യേകം നടത്തുന്ന മത്സരങ്ങള്‍ക്ക് എല്ലാവര്‍ഷവും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. മത്സരങ്ങള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റായ www.chicagomalayaleeassociation.org യിലും, സംഘടനയുടെ ഫെയ്‌സ്ബുക്ക് പേജിലും ലഭിക്കുന്നതാണ്.