സി.എം.എ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം സമ്മാനിച്ചു

09;45 pm 23/9/2016

– ജിമ്മി കണിയാലി
Newsimg1_45391685
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം കൃപാ മറിയം പൂഴിക്കുന്നേലിനും, ടെറില്‍ വള്ളിക്കളത്തിനും മലയാള ചലച്ചിത്രതാരം റീബാ മോനിക്കാ ജോണ്‍ സമ്മാനിച്ചു.

താഫ്റ്റ് ഹൈസ്കൂളില്‍ വച്ചു നടത്തിയ ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷങ്ങളുടെ അവസരത്തിലാണ് ഈ പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. സാബു നടുവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത ഉതുപ്പാന്‍ നടുവീട്ടില്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പും, ജേക്കബ് മാത്യു പുറയംപള്ളില്‍ സ്‌പോണ്‍സര്‍ ചെയ്ത സി.എം.എ സ്‌കോളര്‍ഷിപ്പുമാണ് ഇവര്‍ക്ക് സമ്മാനിച്ചത്.