സി.എം.എ ഹാള്‍ ഉദ്ഘാടനം ഓഗസ്റ്റ് ഏഴിന്

08:03am 6/8/2016
Newsimg1_87407600
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓഫീസ് ബില്‍ഡിംഗിന്റേയും, സി.എം.എ ഹാളിന്റേയും ഔപചാരികമായ ഉദ്ഘാടനം ഓഗസ്റ്റ് 7-നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കേരളാ ഹൈക്കോടതി റിട്ട. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ നിര്‍വഹിക്കുന്നതാണ്.

ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഇപ്പോള്‍ കേരളാ പേ റിവിഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചുവരികയാണ്.

പ്രസിഡന്റ് ടോമി അമ്പേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിജി സി. മാണി, ജെസ്സി റിന്‍സി, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, മോഹന്‍ സെബാസ്റ്റ്യന്‍, മറ്റ് ബോര്‍ഡ് അംഗങ്ങള്‍, സീനിയേഴ്‌സ് ഫോറം നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

834 E Rand Rd, Mount Prospect, IL 60056 (Suite 13) ആണ് ഓഫീസിന്റെ മേല്‍വിലാസം. ചിക്കാഗോയിലെ എല്ലാ മലയാളികളെ സംബന്ധിച്ചും അഭിമാനകരമായ ഈ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണി­ത്.