സി. എസ്. ഐ ചര്‍ച്ച് ടൊറോന്‌ടോയുടെ മുപ്പതാം വാര്‍ഷികവും കണ്‍വെന്‍ഷന്‍ യോഗങ്ങളും

08:25am 27/4/2016
Newsimg1_26779829
ടൊറന്റോ: 2016 മെയ് 6, 7, 8 എന്നീ തീയതികളില്‍ സി. എസ്. ഐ ചര്‍ച്ച് ടൊറന്റോയില്‍ വാര്‍ഷിക വചനധ്യാന യോഗങ്ങള്‍ നടത്തപ്പെടും. ഇടവകയുടെ മുപ്പതു വര്‍ഷത്തെ ആരാധനയും സാക്ഷ്യവും 2016 ല്‍ പൂര്‍ത്തീകരിക്കുന്ന വേളയില്‍ വചന ഘോഷണത്തിനായി ക്ഷണിക്കപ്പെട്ടിരിക്കുന്നത് പ്രശസ്ത മലയാള സുവിശേഷ ഗാനരചയിതാവായ പ്രഫ. കോശി തലക്കല്‍ ആണ്.

മെയ് 6 നു ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ സഭയുടെ വിശ്വാസയാത്രയുടെ 30 വര്‍ഷം പൂര്‍ത്തീകരിക്കുന്ന മെയ് 8 നു സമാപിക്കും. വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്കും, ശനിയാഴ്ച ഉച്ച തിരിഞ്ഞു 2 മണിക്കും വൈകുന്നേരം 6:30 മണിക്കും, ഞായറാഴ്ച ആരാധനയ്ക്ക് ശേഷം 11:30 നും യോഗങ്ങള്‍ നടത്തപ്പെടുന്നതാണ്. ശനിയാഴ്ച ഉച്ച തിരിഞ്ഞു 2 മണിക്ക് നടത്തപ്പെടുന്ന യോഗങ്ങള്‍ മുതിര്‍ന്നവര്‍, യുവജനങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേകം ആയിരിക്കും.

സംഗീത ശുശ്രൂഷയ്ക്ക് യുവജന പ്രസ്ഥാനം നേതൃത്വം വഹിക്കും. ആയതിന്റെ പരിശീലനം പ്രസ്ഥാന അംഗങ്ങള്‍ നടത്തിവരുന്നു. ഏരിയ പ്രാര്‍ത്ഥന ഗ്രൂപ്പ് പ്രതിനിധികള്‍ ഓരോ ദിനത്തിലും ആത്മായ ശുശ്രൂഷകള്‍ നിര്‍വ്വഹിക്കും.

1986 മെയ് 8 നു നടത്തപ്പെട്ട ആരാധനയോടെ ആരംഭിച്ച സഭയുടെ വിശ്വാസ യാത്ര 2016 ല്‍ മുപ്പതു വര്‍ഷം പൂര്‍ണ്ണമാക്കുമ്പോള്‍ ഇടവകയായി “പുനര്‍ജീവന വര്‍ഷമായി” (ഥലമൃ ീള ഞല്ശ്മഹ) ആചരിക്കുവാനുള്ള തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത്. ഇതോടനുബന്ധിച്ചുള്ള ആചരണങ്ങള്‍ക്ക് ഇടവക വികാരി റവ. ജോര്‍ജ് ജേക്കബ്, ശ്രീ എബ്രഹാം പി ജോര്‍ജ്, ശ്രീ. അഭിലാഷ് രാജ്, ശ്രീ. സഞ്ജു ബെന്‍ ചെറിയാന്‍, ശ്രീ. ജോഷ്വ ഷാജി മൂത്തേടം എന്നിവര്‍ അടങ്ങുന്ന സബ് കമ്മിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് ചേര്‍ന്ന് ഒരുക്കങ്ങള്‍ ചെയ്തുവരുന്നു.