സി.എസ്.ഐ സഭയുടെ സ്ത്രീജന-അത്മായ ഏകദിന ധ്യാനം

08:48am 28/4/2016

Newsimg1_82744348
ഫിലാഡല്‍ഫിയ: സി.എസ്.ഐ സഭയുടെ വടക്കന്‍ അമേരിക്ക ഒന്നും രണ്ടും റീജിയന്റെ സ്ത്രീജന- അത്മായ സംഘടനകളുടെ സംയുക്ത ഏകദിന ധ്യാനം ഈമാസം 30-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ ഫിലഡല്‍ഫിയ ഇമ്മാനുവേല്‍ സി.എസ്.ഐ ദേവാലയത്തില്‍ വച്ചു (500 സോമര്‍ട്ടണ്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19116) നടത്തപ്പെടുന്നു.

“യജമാനന് പ്രയോജനമുള്ള മാനപാത്രമായിരിക്ക’ (2- തിമ 2:21) എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ധ്യാനത്തിന് ഫിലഡല്‍ഫിയ ബഥേല്‍ മാര്‍ത്തോമാ ഇടവക വികാരി റവ. ജിജു ജോണ്‍ നേതൃത്വം നല്‍കും.

തുടര്‍ന്ന് നടത്തപ്പെടുന്ന ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് എവര്‍റോളിംഗ് ട്രോഫികള്‍ നല്‍കുന്നതാണ്.

ഗാനശുശ്രൂഷകള്‍ക്ക് ഇമ്മാനുവേല്‍ സി.എസ്.ഐ ഗായകസംഘം നേതൃത്വം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: റവ. ബിജോയ് മാത്യു സ്കറിയ (215 688 2289), റെനി ഈപ്പന്‍ മാത്യു (സെക്രട്ടറി) 267 241 4392).