സി.പി.എം.നേതാവ് എം.വി ജയരാജൻ രാജിവെച്ചു.

03.20 pm 27/9/2016
images (10)

പയ്യന്നൂർ: സി.പി.എം.നേതാവ് എം.വി ജയരാജൻ പരിയാരം മെഡിക്കൽ കോളജ് ഭരണസമിതി ചെയർമാൻ സ്ഥാനം രാജിവെച്ചു. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്.

ലോട്ടറിത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിനാലാണ് രാജി. നിലവിലുള്ള വൈസ് ചെയർമാൻ ശേഖരൻ മിനിയോടനായിരിക്കും പുതിയ സാരഥി. പി.പുരുഷോത്തമൻ വൈസ് ചെയർമാനായി ചുമതലയേൽക്കും.