സി.പി.എം പരിപാടിയില്‍നിന്ന് ജിഗ്നേഷ് മേവാനി പിന്മാറി

09:09 a! 12/9/2016
download
ന്യൂഡല്‍ഹി: സി.പി.എം പോഷക സംഘടനയായ പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) ഈ മാസം 21ന് കണ്ണൂരില്‍ നടത്തുന്ന സ്വാഭിമാന സംഗമത്തില്‍ പങ്കെടുക്കുന്നില്ളെന്ന് ഗുജറാത്ത് ഉനയിലെ ദലിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഡ്വ. ജിഗ്നേഷ് മേവാനി.

ഈ പരിപാടിക്ക് ക്ഷണിച്ചവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമല്ല എന്നാണ് തന്നോടു പറഞ്ഞിരുന്നത്. അതിന്‍െറ അടിസ്ഥാനത്തില്‍ വരാമെന്നറിയിക്കുകയായിരുന്നു. എന്നാല്‍, പി.കെ.എസ് സി.പി.എമ്മിന്‍െറ സംഘടനയാണെന്ന് കേരളത്തിലെ സുഹൃത്തുക്കളില്‍നിന്ന് അറിഞ്ഞു. ഒരു അംബേദ്കറൈറ്റ് എന്ന നിലയില്‍ സി.പി.എമ്മിന്‍െറ പ്രവര്‍ത്തനങ്ങളോടും ആശയധാരയോടും തനിക്ക് വിയോജിപ്പുണ്ട്. തന്നെയുമല്ല, പയ്യന്നൂരിലെ ദലിത് ഓട്ടോഡ്രൈവര്‍ ചിത്രലേഖയോട് സി.പി.എം ചെയ്ത ദ്രോഹങ്ങളോട് കടുത്ത എതിര്‍പ്പുമുണ്ട്.

തന്‍െറ പിന്തുണ ചിത്രലേഖയുടെ പോരാട്ടത്തിനാണെന്നും പരിപാടിയില്‍നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെ സംഘടനയാണ് എന്ന് അന്വേഷിക്കാതെ പരിപാടിക്ക് വരാമെന്നേറ്റതില്‍ ഖേദമുണ്ട്.

അംബേദ്കറിസ്റ്റ് സംഘടനകളോ ജാതീയതക്കെതിരെ പ്രവര്‍ത്തിക്കുന്ന മറ്റേതെങ്കിലും പുരോഗമന മുന്നേറ്റങ്ങളോ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തിലത്തൊന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജിഗ്നേഷിന്‍െറ ചിത്രത്തോടെയുള്ള പോസ്റ്ററുമായി സി.പി.എം പരിപാടിയുടെ പ്രചാരണം വ്യാപകമാക്കുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി പിന്മാറിയത്. ഗുജറാത്തില്‍നിന്നുള്ള അശോക് മോച്ചിയാണ് പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റൊരാള്‍.