സി.പി.ഐ ജനകീയയാത്ര നാളെമുതല്‍

cpm--621x414

09:05am 26/01/2016

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെന്റ നേതൃത്വത്തിലെ ജനകീയയാത്ര ബുധനാഴ്ച ആരംഭിക്കും. 27ന് വൈകീട്ട് കാസര്‍കോട്ടെ ഹൊസംഗഡിയില്‍ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, കേന്ദ്ര എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ.ഇ. ഇസ്?മായീല്‍, ബിനോയ് വിശ്വം, സി.എന്‍. ജയദേവന്‍ എം.പി തുടങ്ങിയവര്‍ സംബന്ധിക്കും. സത്യന്‍ മൊകേരിയാണ് ജാഥാ ഡയറക്ടര്‍. മുല്ലക്കര രത്‌നാകരനാണ് വൈസ് ക്യാപ്റ്റന്‍.

അഴിമതിയുടെ കാര്യത്തില്‍ സര്‍വകാല റെക്കോഡ് ഇട്ട സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സുസ്ഥിര വികസനത്തില്‍ സി.പി.ഐക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്‍ഫോപാര്‍ക് വിറ്റഴിക്കാനാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, പ്രതിഷേധത്തെ തുടര്‍ന്നാണ് പൊതുമേഖലയിലാക്കിയത്. ഇപ്പോള്‍ 28800 പേരാണ് ജോലി ചെയ്യുന്നത്. കൊട്ടിഘോഷിക്കുന്ന സ്മാര്‍ട്ട്0സിറ്റി പദ്ധതിയില്‍ 33000 തൊഴിലവസരങ്ങളാണുള്ളത്.

വികസനത്തിെന്റ മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ അത് ജനങ്ങളുടെ ആവശ്യങ്ങള്‍കൂടി കണക്കിലെടുത്തുവേണം. ‘മറ്റൊരു കേരളം സാധ്യമാണെ’ന്ന മുദ്രാവാക്യം ഉയര്‍ത്തി മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ തിരുവനന്തപുരത്ത് അച്യുതമേനോന്‍ സെന്ററില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും.